സെക്രട്ടറിയേറ്റിന് മുന്നിൽ വനിതാ കോൺസ്റ്റബിൾ റാങ്ക് ഹോൾഡർമാർ നടത്തുന്ന സമരം ഇന്ന് 5 ആം ദിവസം. റാങ്ക് ലിസ്റ്റ് അവസാനിക്കാൻ 13 ദിവസം മാത്രം ശേഷിക്കെ, പലവിധ സമര രീതികൾ നടത്തി സർക്കാരിന്റെ ശ്രദ്ധയിൽ വിഷയം എത്തിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗാർത്ഥികൾ.
30% ൽ താഴെ ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് ഇതുവരെ നിയമനം ലഭിച്ചിരിക്കുന്നത്, സപ്ലിമെന്ററി ലിസ്റ്റിൽ നിന്ന് ഉൾപ്പെടെ 967 ഉദ്യോഗാർത്ഥികളിൽ 259 പേർക്ക് മാത്രമാണ് നിയമന ശിപാർശകൾ ലഭിച്ചത്. ഈ പശ്ചാത്തലത്തിലാണ് സമരത്തിലേക്ക് കടന്നത്. നിരാഹാരമനുഷ്ഠിച്ചിരുന്ന 2 ഉദ്യോഗാർത്ഥികളുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നിലവിൽ ഒരാളാണ് നിരാഹാരം തുടരുന്നത്.