സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശാപ്രവര്‍ത്തകരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി എംഎ ബേബിയോട് അഭ്യര്‍ത്ഥിച്ച് സാഹിത്യകാരി കെ.ആര്‍ മീര. എം.എ ബേബി കേരളത്തിലെത്തിയാല്‍ ആദ്യദൗത്യമായി സമരം ചെയ്യുന്ന ആശ പ്രവര്‍ത്തകരുടെ പ്രശ്‌നം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കെ.ആര്‍ മീര ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ആശ കേന്ദാവിഷ്‌കൃത പദ്ധതിയാണെങ്കിലും സമരപ്പന്തലില്‍ ബിജെപി നേതാക്കള്‍ നേരിട്ടെത്തിയിട്ടും പരിഹാരം കാണാന്‍ ആയിട്ടില്ല. അതിനാല്‍ സിപിഐഎമ്മും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും ഇടപെടണമെന്നും മീര ആവശ്യപ്പെട്ടു.