മൈസൂരു നഗരവികസന അതോറിറ്റിയുമായി ബന്ധപ്പെട്ട ഭൂമി ഇടപാട് കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഭാര്യ പാര്‍വതിക്കും നോട്ടീസ് അയച്ച് ഹൈക്കോടതി.ലോകായുക്ത പൊലീസില്‍ നിന്ന് കേസ് സിബിഐക്ക് കൈമാറണമെന്ന തന്റെ അപേക്ഷ തള്ളിയ കോടതിയുടെ മുന്‍ ഉത്തരവിനെ ചോദ്യം ചെയ്ത് സ്‌നേഹമയി കൃഷ്ണ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇപ്പോള്‍ നോട്ടീസ് അയച്ചിരിക്കുന്നത്. സിബിഐ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, കർണാടക ലോകായുക്ത പൊലീസ് എന്നിവർക്കും ഡിവിഷൻ ബെഞ്ച് നോട്ടീസ് അയച്ചു. കേസ് ഏപ്രിൽ 28നു കേസ് പരിഗണിക്കും.