ആശാ സമരം നാലാം ഘട്ടത്തിലേക്ക്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ രാപ്പകൽ ആശാ സമര യാത്ര സംഘടിപ്പിക്കും. മെയ് അഞ്ചിന് കാസർകോട് നിന്ന് ആരംഭിക്കുന്ന രാപ്പകൽ സമര യാത്ര ജൂൺ 17 ന് തിരുവനന്തപുരത്തെത്തും. അതേസമയം സെക്രട്ടറിയേറ്റിനു മുന്നിലെ രാപ്പകൽ സമരം നിലനിർത്തും.
ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിനു മുന്നിൽ രാപ്പകൽ സമരം ചെയ്യുന്ന ആശാ വർക്കേഴ്സിന്റെ സമരം നാലാം ഘട്ടത്തിലേക്ക്. സെക്രട്ടറിയേറ്റിനു മുന്നിലെ രാപ്പകൽ സമരത്തോടൊപ്പം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്ന വിധത്തിൽ ആശമാരുടെ രാപകൽ സമര യാത്ര ആരംഭിക്കും. മെയ് അഞ്ചിന് കാസർകോട് നിന്ന് ആരംഭിക്കുന്ന സമര യാത്ര ജൂൺ 17ന് തിരുവനന്തപുരത്തെത്തും. കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.ബിന്ദു ആയിരിക്കും ജാഥാ ക്യാപ്റ്റൻ. മെയ് 1 ലോക തൊഴിലാളി ദിനത്തിൽ യാത്രയുടെ ഫ്ലാഗ് ഓഫ് നിർവഹിക്കും..
വിവിധ ജില്ലകളിൽ നടക്കുന്ന സ്വീകരണ പരിപാടികളിൽ പ്രമുഖ വ്യക്തികൾ പങ്കെടുക്കും. അതേസമയം, ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റിനു മുമ്പിൽ നടന്നുവരുന്ന ആശമാരുടെ രാപകൽ അതിജീവന സമരം ഇന്ന് 71–ാം ദിവസമാണ്. അനിശ്ചിതകാല നിരാഹാര സമരം ഒരു മാസം പിന്നിട്ടു.