പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 25ന് കൊച്ചിയില്‍ എത്തും. യുവാക്കളുമായുള്ള സംവാദ പരിപാടിയില്‍ പങ്കെടുക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയ്ക്ക് പുറത്തുള്ള ആളുകളെ പരമാവധി ആകര്‍ഷിക്കുന്നതിന് വേണ്ടി വിവിധ പരിപാടികള്‍ കേരളത്തില്‍ സംഘടിപ്പിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഇരുപത്തഞ്ചാം തീയതി നടക്കുന്ന യുവം പരിപാടി.
ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് നടക്കുന്ന പരിപാടിയിൽ വിവിധ ജില്ലകളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട യുവാക്കളുമായി പ്രധാനമന്ത്രി നേരിട്ട് സംസാരിക്കും.