പലസ്തീനെതിരായ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേലിന്റെ ബോംബാക്രമണത്തിൽ 112 പലസ്തീനികൾ കൊല്ലപ്പെട്ടു. ഗാസയിലെ തുഫായിൽ അഭയകേന്ദ്രമായ 3 സ്കൂളുകളിൽ നടത്തിയ ആക്രമണങ്ങളിൽ 14 കുട്ടികളും 5 സ്ത്രീകളുമടക്കം 33 പേരാണ് കൊല്ലപ്പെട്ടത്. 70 പേർക്കു ഗുരുതരമായി പരുക്കേറ്റു. ഹമാസിന്റെ കമാൻഡ്, കൺട്രോൾ കേന്ദ്രത്തിന് നേരെയാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ ന്യായീകരണം.