മെയ് മാസം നടക്കാനിരിക്കുന്ന കർണാടക തിരഞ്ഞെടുപ്പിന് ശേഷം തിരഞ്ഞെടുപ്പ് രാഷ്ട്രീയം വിടുമെന്ന പ്രഖ്യാപനവുമായി കർണാടക കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. ബുധനാഴ്ച മൈസൂരിലെ വരുണയിൽ ഒരു റാലിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഈ വർഷം നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ വരുണയിൽ നിന്നാണ് സിദ്ധരാമയ്യ മത്സരിക്കുന്നത്.
2023ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മൈസൂരിലെ തന്റെ സ്വന്തം മണ്ഡലമായ വരുണയിൽ നിന്ന് മത്സരിച്ചേക്കുമെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ മാർച്ചിൽ പറഞ്ഞിരുന്നു.
അതേസമയം വരാനിരിക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ഹുബ്ലി-ധാർവാഡ്-സെൻട്രൽ അസംബ്ലി മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർത്ഥി മഹേഷ് തെങ്കിങ്കൈക്കെതിരെ ബി ജെ പി വിട്ട് കോൺഗ്രസിൽ ചേർന്ന ജഗദീഷ് ഷെട്ടാർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
കർണാടകയിൽ മെയ് 10 നാണ് വോട്ടെടുപ്പ് നടക്കുന്നത്. മെയ് 13 ന് ഫലം പ്രഖ്യാപിക്കും.