നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിക്കും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും കുറ്റപത്രം നല്‍കിയ ഇ.ഡി നടപടിക്കെതിരെ പ്രതിഷേധം ശക്തം. രാജ്യവ്യാപകമായി കോണ്‍ഗ്രസ് ഇ .ഡി ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തും. കഴിഞ്ഞ ദിവസമാണ് കേസില്‍ ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ ഇ ഡി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ സോണിയ ഗാന്ധി ഒന്നാം പ്രതിയും രാഹുല്‍ രണ്ടാം പ്രതിയുമാണ്. കേസ് വീണ്ടും ഈ മാസം 25 ന് വീണ്ടും പരിഗണിക്കും.