പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ മാധ്യമങ്ങല്‍ക്കുള്ള മാര്‍ഗ നിര്‍ദേശം പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. ദേശീയ സുരക്ഷയെ മുന്‍നിര്‍ത്തി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും സുരക്ഷാ സേനയുടെ നീക്കങ്ങളുടെയും തത്സമയ സംപ്രേഷണം ഒഴിവാക്കണമെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം എല്ലാ മാധ്യമ ചാനലുകള്‍ക്കും നിര്‍ദ്ദേശം നല്‍കി. പ്രതിരോധവും മറ്റ് സുരക്ഷാ സംബന്ധിയായ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ എല്ലാ മാധ്യമ പ്ലാറ്റ്ഫോമുകളും വാര്‍ത്താ ഏജന്‍സികളും സോഷ്യല്‍ മീഡിയ ഉപയോക്താക്കളും പരമാവധി ഉത്തരവാദിത്തം നിര്‍വഹിക്കാനും നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും കര്‍ശനമായി പാലിക്കാനും നിര്‍ദ്ദേശിക്കുന്നു,' എന്ന് മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. കാര്‍ഗില്‍ യുദ്ധ സമയത്തും, മുംബൈ ഭീകരാക്രമണ സമയത്തും അനിയന്ത്രിതമായ മാധ്യമറിപ്പോര്‍ട്ടിംഗ് പ്രതികൂലമായി ബാധിച്ചെന്നും ഉത്തരവില്‍ പറയുന്നുണ്ട്.