പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്ര സഭ. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവാതിരിക്കാന്‍ ഇരു രാജ്യങ്ങളും ജാഗ്രത പുലര്‍ത്തണം. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ സമാധാനപരമായി പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യു.എന്‍ വക്താവ് സ്റ്റീവാനെ ദുജറാറിക് പറഞ്ഞു.