Share this Article
പശ്ചിമേഷ്യയെ ആശങ്കയിലേക്ക് തള്ളിവിട്ട് ചെങ്കടലിലും സംഘര്‍ഷഭീതി ഉടലെടുക്കുന്നു
Fears of conflict are also arising in the Red Sea, leaving the West Asia worried

പശ്ചിമേഷ്യയെ ആശങ്കയിലേക്ക് തള്ളിവിട്ട് ചെങ്കടലിലും സംഘര്‍ഷഭീതി ഉടലെടുക്കുന്നു. ലോക വ്യാപാര ശൃംഗലയെ തന്നെ ബാധിക്കുന്നതാണ് ചെങ്കടലിലെ സാഹചര്യങ്ങള്‍ എന്നാണ് വിലയിരുത്തല്‍.

ചെങ്കടലിനെ സുരക്ഷിതമാക്കുക എന്ന പേരില്‍ അമേരിക്ക നടത്തുന്ന ഇടപെടലാണ് പുതിയ സാഹചര്യങ്ങള്‍ക്ക് കാരണം. ഹൂതികള്‍ക്ക് നേരെയാണ് അമേരിക്കയുടെ നേതൃത്വത്തില്‍ ആക്രമണം നടത്തിയത്. ചെങ്കടലിലെ കപ്പല്‍ ഗതാഗതത്തിനുള്ള ഭീഷണി ഒഴിവാക്കുക ലക്ഷ്യമിട്ടാണ് തങ്ങളുടെ നടപടിയെന്നാണ് ആക്രമണങ്ങള്‍ക്ക് ജോ ബൈഡന്‍ ഭരണകൂടം നല്‍കുന്ന വിശദീകരണം. തുടര്‍ച്ചയായ രണ്ടാം ദിനമാണ് യുഎസ് ഹൂതി വിമര്‍ക്ക് നേരെ ആക്രമണം നടത്തുന്നത്.

ബ്രിട്ടനുമായി സംയുക്തമായാണ് ചെങ്കടലിലെ സൈനിക നീക്കം. യുഎസ് പതാക വഹിക്കുന്ന കപ്പലുകളോട് ചെങ്കടലില്‍നിന്ന് വിട്ടുനില്‍ക്കാനും പെന്റഗണ്‍ ആവശ്യപ്പെട്ടിട്ടുണ്ട്.നിലവിലെ സാഹചര്യം ആഗോള വിപണയിലെ എണ്ണവിലയെ ഉള്‍പ്പെടെ ബാധിച്ചേയ്ക്കുമെന്നാണ് വിലയിരുത്തല്‍. വിപണിയില്‍ ഇതിനോടകം തന്നെ എണ്ണവിലയില്‍ ഒരു ശതമാനത്തിലധികം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.യൂകെ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഏഷ്യയിലേക്കും തിരിച്ചുമുള്ള കപ്പല്‍ ഗതാഗതത്തില്‍ ഏറെ പ്രധാന്യമര്‍ഹിക്കുന്ന മേഖലയാണ് ചെങ്കടല്‍ പാത.

ചെങ്കടലിലെ ഗതാഗതത്തില്‍ പ്രതിസന്ധി നേരിട്ടാല്‍ കപ്പുകള്‍ക്ക് ആഫ്രിക്കന്‍ വന്‍കര ചുറ്റി യാത്ര ചെയ്യേണ്ടിവരും. ഏകദേശം 3500 നോട്ടിക്കല്‍ മൈലോളം ഇത്തരത്തില്‍ അധികം സഞ്ചരിക്കേണ്ടിവരും. ഇതുണ്ടാക്കുന്ന യാത്രാ ചെലവ് വിതരണ ശൃംഗലയില്‍ 15 ശതമാനത്തിലധികം നിരക്ക് വര്‍ധനയ്ക്ക് ഇടയാക്കും. സമസ്ത മേഖലയിലും വിലക്കയറ്റം ഉള്‍പ്പെടെ ഇതിന്റെ പ്രതിഫലനം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories