കൂടത്തായി കേസ് ആസ്പദമാക്കിയുളള നെറ്റ്ഫ്‌ളിക്‌സിലെ ഡോക്യു സീരീസിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജി ഇന്ന് കോഴിക്കോട് സ്‌പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതി പരിഗണിക്കും. അപകീര്‍ത്തികരമായ ഡോക്യുമെന്ററിയെന്ന് ആരോപിച്ച് കേസിലെ രണ്ടാം പ്രതി എം എസ് മാത്യുവാണ് കോടതിയെ സമീപിച്ചത്.നെറ്റ്ഫ്‌ളിക്‌സ് തയ്യാറാക്കിയ കറി ആന്റ് സയനെയ്ഡ്- ദി ജോളി ജോസഫ് കേസ് എന്ന ഡോക്യുമെന്ററി കഴിഞ്ഞ മാസം 22നാണ് പുറത്തിറങ്ങിയത്. ചികിത്സാ ആവശ്യത്തിനായി ജാമ്യം അനുവദിക്കണമെന്ന ജോളിയുടെ ഹര്‍ജിയും കോടതി പരിഗണിക്കും.