ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് 15 പ്രതികള്‍ക്കും ശിഷ വിധിച്ചത്. പ്രതികള്‍ ഒരു ദാക്ഷിണ്യവും അര്‍ഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. ഇത്രയധികം പ്രതികള്‍ക്ക് വധശിക്ഷ വിധിക്കുന്നത് ആദ്യ സംഭവമാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതികരിച്ചു.
ബിജെപിയുടെ ഒബിസി മോര്‍ച്ച നേതാവ് രഞ്ജിത് ശ്രീനിവാസന്‍ കൊലക്കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ. എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുള്‍ കലാം, സഫറുദ്ദീന്‍, മന്‍ഷാദ് ജസീബ് രാജ, നവാസ്, ഷെമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്‍, ഷാജി പൂവത്തിങ്കല്‍, ഷര്‍നാസ് അഷ്റഫ് എന്നിവര്‍ക്കാണ് വധശിക്ഷ. സംസ്ഥാന ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് ഇത്രയധികം പ്രതികള്‍ക്ക് ഒരുമിച്ച് വധശിക്ഷ വിധിക്കുന്നത്. പ്രതികള്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. പിഴത്തുകയില്‍ ആറ് ലക്ഷം രൂപ രഞ്ജിത്തിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും മക്കള്‍ക്കും നല്‍കണമെന്നും വിധിയില്‍ പറയുന്നു. 2021 ഡിസംബര്‍ 19 നാണ് പ്രതികള്‍ വീട്ടില്‍ കയറി രഞ്ജിത്തിന്റെ വെട്ടിക്കൊലപ്പെടുത്തിയത്. അമ്മയുടേയും ഭാര്യയുടേയും മകളുടേയും മുന്നില്‍ വെച്ചായിരുന്നു കൊലപാതകം. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ് ഷാനെ കൊലപ്പെടുത്തിയതിലെ വൈരാഗ്യമാണ് രഞ്ജിത്തിന്റെ കൊലയിലേക്ക് നയിച്ചത്.