ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ വിധി പറഞ്ഞ ജഡ്ജിക്ക് സുരക്ഷ വര്‍ധിപ്പിച്ചു. വിധിക്ക് പിന്നാലെ മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ജി ശ്രീദേവിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ചെങ്ങന്നൂര്‍ സബ്ഡിവിഷന് കീഴിലുള്ള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ മേല്‍നോട്ടത്തിലാണ് സുരക്ഷ. രഞ്ജിത്ത് ശ്രീനിവാസന്‍ കേസില്‍ 15 പ്രതികള്‍ക്കും കഴിഞ്ഞ ദിവസം വധശിക്ഷ വിധിച്ചിരുന്നു. അതേസമയംരഞ്ജിത്ത് ശ്രീനിവാസ് വധക്കേസില്‍ രണ്ടാം ഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. 20 പ്രതികളാണ് രണ്ടാം ഘട്ടത്തിലുള്ളത്. തെളിവ് നശിപ്പിക്കല്‍, പ്രതികളെ ഒളിവില്‍ പാര്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.