Share this Article
ഒരുലക്ഷം പേരെ അണിനിരത്തി കോൺഗ്രസിൻ്റെ 'മഹാജനസഭ' ഇന്ന് തൃശ്ശൂരിൽ
Congress' 'Mahajanasabha' mobilized 1 lakh people today in Thrissur

തൃശ്ശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് കോണ്‍ഗ്രസ്. ഒരു ലക്ഷം പേരെ അണിനിരത്തി തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന 'മഹാജനസഭ' ഇന്ന് വൈകിട്ട് മൂന്നിന്. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉദ്ഘാടനം ചെയ്യും. 

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടുന്ന സമ്മേളനത്തിൽ സംസ്ഥാനത്തെ 25,177 ബൂത്തുകളിൽ നിന്നായി 75,000ലേറെ ഭാരവാഹികൾ പങ്കെടുക്കും. കേരളത്തിലെ മണ്ഡലം മുതൽ എഐസിസി തലം വരെ  ഭാരവാഹികളും അണിനിരക്കും. ബൂത്ത് ശാക്തീകരണത്തിലൂടെ കോൺഗ്രസിന്റെ പ്രവർത്തനരീതിയിൽ അടിമുടി മാറ്റം കൊണ്ടുവരാൻ ലക്ഷ്യമിട്ടാണു കെപിസിസി നേതൃത്വം മഹാജനസഭ സംഘടിപ്പിക്കുന്നത്. ബൂത്ത് പ്രസിഡന്റുമാർക്കു ഫോട്ടോ പതിപ്പിച്ച സ്ഥിരം തിരിച്ചറിയൽ കാർഡ് നൽകാനും കെപിസിസി തീരുമാനിച്ചിട്ടുണ്ട്.  ദേശീയ അധ്യക്ഷനെ എത്തിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെ അണികളിൽ ആവേശം വിതറാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories