ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുള്ള കരട് റിപ്പോര്‍ട്ടിന് ഉത്തരാഖണ്ഡ് മന്ത്രിസഭയുടെ അംഗീകാരം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം കരട് റിപ്പോര്‍ട്ടിനും ബില്ലിനും അംഗീകാരം നല്‍കി.
ഇന്ന് ഉത്തരാഖണ്ഡ് മന്ത്രിസഭ ബില്‍ പാസാക്കുന്നതോടെ ഗോവയ്ക്ക് പിന്നാലെ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്ന സംസ്ഥാനമാകും ഉത്തരാഖണ്ഡ്. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുടെ അധ്യക്ഷതയില്‍ ചേര്ന്ന മന്ത്രിസഭ യോഗത്തിന്റെ അംഗീകാരത്തിന് പിന്നാലെ ഇന്ന് മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കും. ഏക സിവില്‍ കോഡിനെക്കുറിച്ച് പഠിക്കാന്‍ സുപ്രീംകോടതി മുന്‍ ജഡ്ജി രഞ്ജന പ്രകാശ് ദേശായ് അധ്യക്ഷനായ അഞ്ചംഗ സമിതി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പെണ്‍കുട്ടികളുടെ സ്വത്ത് അവകാശം, ലിംഗസമത്വം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്നതാണ് പ്രകാശ് ദേശായ് റിപ്പോര്‍ട്ട്. എന്നാല്‍ വിവാഹപ്രായം 21 വയസായി മാറ്റാന്‍ ബില്ലില്‍ നിര്‍ദേശമില്ല. പകരം വിവാഹപ്രായം 18 ആയി നിലനിര്‍ത്താനും നിര്‍ദേശിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍കോഡ് പാസാക്കിയാല്‍ ബിജെപി ഭരണമുള്ള മറ്റ് സംസ്ഥനങ്ങളിലും സിവില്‍കോഡ് പാസാക്കുമെന്നാണ് സൂചന. ഗുജറാത്ത്,അസം,എന്നീ സംസ്ഥാനങ്ങളും ഇത് പാസാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.