ലോകത്തിലെ ഏറ്റവും തിരക്കേറിയ 10 നഗരങ്ങളില്‍ ഇടം പിടിച്ച് പൂനെയും ബംഗളൂരുവും . ആംസ്റ്റര്‍ഡാം ആസ്ഥാനമായുള്ള ലൊക്കേഷന്‍ ടെക്‌നോളജി സ്‌പെഷ്യലിസ്റ്റ് ടോംടോമിന്റെ 2023 റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവിരിക്കുന്നത് .
2023 ലെ കണക്കുകള്‍ പ്രകാരം ലണ്ടനാണ് ലോകത്തിലെ ഏറ്റവും തിരക്കേറിയ നഗരം . ലണ്ടന്‍ തലസ്ഥാനത്തെ ജനങ്ങള്‍ പ്രതിവര്‍ഷം 148 മണിക്കൂര്‍ ട്രാഫിക്കില്‍ നഷ്ടപ്പെടുത്തുന്നു . ഒരു ശരാശരി യാത്രക്കാരന്‍ 10 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ 37 മിനിറ്റ് 20 സെക്കന്‍ഡ് സമയം ചെലവഴിക്കുന്നു എന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു .
ലണ്ടന് പിന്നാലെ അയര്‍ലണ്ട് തലസ്ഥാനമായ ഡബ്ലിന്‍, ടൊറന്റോ , മിലാന്‍ , ലിമ എന്നിവയും തിരക്കേറിയ നഗരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു . ബംഗളൂരുവും പൂനെയും യഥാക്രമം ആറും ഏഴും സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം ബെംഗളൂരുവില്‍ 10 കിലോമീറ്റര്‍ യാത്രക്ക് 28 മിനിറ്റും 10 സെക്കന്‍ഡ് സമയം ചിളവഴിക്കണ്ടിവരുന്നു . അതേസമയം പൂനെ ഐടി തലസ്ഥാനത്തിന് 27 മിനിറ്റും 50 സെക്കന്‍ഡും സമാന ദൂരം പിന്നിടാന്‍ ചെലവഴിക്കേണ്ടിവരുന്നു . റൊമാനിയയുടെ ബുക്കാറെസ്റ്റ്, ഫിലിപ്പീന്‍സിന്റെ മനില, ബെല്‍ജിയത്തിന്റെ ബ്രസല്‍സ് എന്നിവയാണ് യഥാക്രമം എട്ട്, ഒമ്പത്, പത്ത് സ്ഥാനങ്ങളില്‍ .