Share this Article
അയോധ്യയിലേക്കുള്ള ആദ്യ ആസ്താ സ്‌പെഷല്‍ ട്രെയിന്‍ ഇന്ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടും
The first Astha special train to Ayodhya will leave Kochuveli today

കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ആസ്‌താ സ്പെഷൽ ട്രെയിൻ ഇന്ന് രാവിലെ കൊച്ചുവേളിയിൽ നിന്ന് പുറപ്പെപ്പെടും. രാവിലെ 10 മണിക്ക് ആണ് ട്രെയിൻ യാത്ര തിരിക്കുക. കേരളത്തിൽ നിന്ന് 24 ആസ്താ സ്പെഷൻ ട്രെയിനുകൾ അയോധ്യയിലേക്കു സർവീസ് നടത്തുമെന്നാണ് അറിയിച്ചിരുന്നത്. അതിൽ ആദ്യത്തേത് ആണ് നാളെ യാത്ര ആരംഭിക്കുന്നത്. നാഗർകോവിൽ, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിൽ നിന്നാണ് അയോധ്യയിലേക്കുള്ള സർവീസ് ഉണ്ടാവുക. ജനുവരി 30ന് ആദ്യ സർവീസ് ആരംഭിക്കുമെന്ന് അറിയിച്ചിരുന്നതെങ്കിലും അത് പിന്നീട് റദ്ദാക്കിയിരുന്നു. നിലവിൽ 3300 രൂപയാണ് തിരുവനന്തപുരത്ത് നിന്നുള്ള ടിക്കറ്റ് നിരക്ക്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories