Share this Article
സമരാഗ്‌നി യാത്ര ഇന്ന് വയനാട്ടിൽ

Samaragni Yatra today in Wayanad

കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നയിക്കുന്ന സമരാഗ്നി യാത്ര ഇന്ന് കോഴിക്കോട് ജില്ലയിലെ പര്യടനം പൂർത്തിയാക്കി വയനാട്ടിലേക്ക് പ്രവേശിക്കും. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാൽ പ്രതിപക്ഷ നേതാവ് ഇന്ന് കോഴിക്കോട് ജില്ലയിൽ സമരാഗ്നിയുടെ ഭാഗമായി ഉണ്ടാവില്ല. ഇന്നലെ വടകരയിലും കോഴിക്കോടുമായാണ് ജില്ലയിൽ സ്വീകരണ കേന്ദ്രങ്ങൾ ഉണ്ടായിരുന്നത്. സ്വീകരണ സമ്മേളനങ്ങളിലെ മികച്ച ജനപങ്കാളിത്തം കോൺഗ്രസിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. സമരാഗ്നി യാത്രയുടെ ഭാഗമായുള്ള കോഴിക്കോട് ജില്ലയിലെ ജനകീയ ചർച്ച സദസ്സ് ഇന്ന് രാവിലെ 10 മണിക്ക് കോം ട്രസ്റ്റ് ഗ്രൗണ്ടിൽ നടക്കും. ഉച്ചക്ക് 12 മണിക്ക് നേതാക്കൾ മാധ്യമങ്ങളെ കാണും. തുടർന്ന് ഉച്ചകഴിഞ്ഞാണ് യാത്ര വയനാട്ടിലേക്ക് പ്രവേശിക്കുക.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories