Share this Article
image
സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കി ഗ്രീസ്
Greece legalizes same-sex marriage

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കി ഗ്രീസ്. സാമൂഹികമായ അസമത്വം ഇല്ലാതാക്കാന്‍ ഇതിലൂടെ കഴിയുമെന്ന് ഗ്രീക്ക് പ്രധാനമന്ത്രി പറഞ്ഞു. സ്വവര്‍ഗ ദമ്പതികള്‍ക്ക് കുട്ടികളെ നിയമപരമായി ദത്തെടുക്കാനുള്ള അനുമതിയും ഈ ബില്‍ നല്‍കുന്നുണ്ട്.

300 അംഗ പാര്‍ലമെന്റില്‍ എഴുപത്തിയാറിനെതിരെ 176 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതിനുള്ള ബില്‍ പാസാക്കിയത്.ഇതോടെ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്ന ആദ്യത്തെ ക്രിസ്ത്യന്‍ ഓര്‍ത്തഡോക്‌സ് ഭൂരിപക്ഷ രാജ്യമായി ഗ്രീസ് മാറി.

ഓര്‍ത്തഡോക്‌സ് സഭയുടെ ശക്തമായ എതിര്‍പ്പുകളെ മറികടന്നാണ് ബില്‍ പാസാക്കിയത്.കാലങ്ങളായി നിലനില്‍ക്കുന്ന ഗുരുതരമായ അസമത്വത്തെ ഈ പുതിയ നിയമത്തിലൂടെ ഇല്ലാതാക്കാന്‍ കഴിയുമെന്നും അതിലേക്കുള്ള ധീരമായ നടപടിയാണ് ഈ ബില്ലെന്നും ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്്‌സോതാകിസ് പറഞ്ഞു.എന്നാല്‍ നിയമത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഓര്‍ത്തഡോക്‌സ് സഭ ഉയര്‍ത്തുന്നത്.

വോട്ടെടുപ്പിനു പിന്നാലെ സഭാ അനുകൂലികള്‍ ഏതന്‍സില്‍ പ്രതിഷേധ റാലികള്‍ സംഘടിപ്പിച്ചിരുന്നു. തലസ്ഥാനത്തെ സിന്റാഗ്മ സ്‌ക്വയറില്‍ നിരവധി ബാനറുകള്‍ ഉയര്‍ത്തിയും ബൈബിള്‍ ഭാഗങ്ങള്‍ വായിച്ചുമായിരുന്നു പ്രതിഷേധം.നടപടി ഗ്രീസിന്റെ സാമൂഹിക ഐക്യത്തെ തന്നെ ദുഷിപ്പിക്കുമെന്നാണ് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ് ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ പ്രതികരിച്ചത്.

രണ്ടു ദിവസത്തെ തുടര്‍ച്ചയായ സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് ബില്ലില്‍ വോട്ടെടുപ്പ് നടന്നത്.ലോകത്താകെ 35 രാജ്യങ്ങളിലാണ് സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയിട്ടുള്ളത്.അതില്‍ വൈവാഹിക അവകാശങ്ങളില്‍ തുല്യത കൈവരിക്കുന്ന ആദ്യ തെക്ക് -കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായി ഗ്രീസ് മാറി .  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories