Share this Article
വികെസി മമ്മത് കോയയുടെ ജീവിതം പുസ്തകരൂപത്തില്‍ ജനങ്ങളിലേക്ക്
VKC Mammat Koya's life to people in book form

സംരഭകനും പൊതുപ്രവർത്തകനുമായ വി കെ സി മമ്മത് കോയയുടെ ജീവിതം പുസ്തകരൂപത്തിൽ ജനങ്ങളിലേക്ക് എത്തുന്നു.ഇനിയും നടക്കാമെന്ന വി കെ സി യുടെ ആത്മകഥ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. 

ദാരിദ്ര്യത്തിൽ നിന്നും പിന്നാക്കാവസ്‌ഥയിൽ നിന്നുമെല്ലാം ഉയർന്നുവന്ന വി കെ സി മമ്മദ് കോയ .പിന്നീട് കടമ്പകളെല്ലാം താണ്ടി വി കെ സി എന്ന സംരഭത്തിലൂടെയും പൊതുപ്രവർത്തനങ്ങളിലൂടെയുമുള്ള പ്രശസ്തി. അങ്ങനെ  നടന്നുകയറിയ  ജീവിത വഴികളുടെയെല്ലാം നേർചിത്രമാണ് ഇനിയും നടക്കാമെന്ന അദ്ദേഹത്തിന്റെ ആത്മകഥ.വി കെ സി യുടെ ജീവിത കാലഘട്ടങ്ങളെ ഓർത്തെടുക്കുകയായിരുന്നു പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും

തിരഞ്ഞെടുത്ത മേഖലയിൽ ഒന്നാമനാവുകയും മറ്റ് ചെറുകിട സംരംഭകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത വി കെ സി യുടെ പ്രവീണ്യത്തെ കുറിച്ചായിരുന്നു പുസ്തകം ഏറ്റുവാങ്ങികൊണ്ട് സാഹിത്യകാരൻ ടി പത്മനാഭനും സംസാരിച്ചത്. പുസ്‌തക പ്രകാശന ചടങ്ങിൽ മന്ത്രി മുഹമ്മദ്‌ റിയാസ്, എം കെ രാഘവൻ എം പി എളമരം കരിം എം പി തുടങ്ങിയവരും പങ്കെടുത്തു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories