Share this Article
image
പാകിസ്ഥാനില്‍ മന്ത്രിസഭ രൂപീകരിക്കുന്നതിനുള്ള രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ തുടരുന്നു
Political uncertainty over cabinet formation continues in Pakistan

പൊതു തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ പാകിസ്ഥാനില്‍ മന്ത്രിസഭ രൂപീകരിക്കുന്നതിനുള്ള രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ തുടരുന്നു. ഇമ്രാന്‍ ഖാന്റെ പിടിഐ പിന്തുണയ്ക്കുന്ന സ്ഥാനാര്‍ഥികള്‍ സുന്നി ഇത്തിഹാദ് കൗണ്‍സിലുമായി സഖ്യമുണ്ടാക്കും.

പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥികളാണ് സുന്നി ഇത്തിഹാദ് കൗണ്‍സിലുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കുന്നത്. പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞ് വോട്ടെണ്ണിയിട്ടും പാക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ം ഇതുവരെ വിജയികളെ പ്രഖ്യാപിച്ചിട്ടില്ല. 

പിടിഐ പിന്തുണയുള്ള സ്ഥാനാര്‍ത്ഥികളാണ് തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയതെങ്കിലും അത് അംഗീകരിച്ചിട്ടില്ല. സൈന്യത്തിന്റെ പിന്തുണയുള്ള പാകിസ്ഥാന്‍ മുസ്ലീം ലീഗിന് ഭൂരിപക്ഷം നേടാനുമായില്ല. ഇതോടെ പാകിസ്ഥാന്‍ പീപ്പിള്‍ പാര്‍ട്ടിയുമായി സഖ്യസര്‍ക്കാരുണ്ടാക്കുനുള്ള നീക്കമാണ് പാകിസ്ഥാന്‍ മുസ്ലീം ലീഗ് നടത്തുന്നത്.

ഷെബഹാസ് ഷെരീഫാണ് പിപിപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി. ഈ സഖ്യസര്‍ക്കാര്‍ രൂപീകരണ നീക്കങ്ങള്‍ക്കിടയിലാണ് പിടിഐ പിന്തുണയോടെ മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ സുന്നി ഇത്തിഹാദ് കൗണ്‍സിലിനൊപ്പം സഖ്യമാക്കുന്നതോടെ പാകിസ്ഥാനില് പുതിയ രാഷ്ട്രീയ അട്ടമറികള്‍ക്കും സാധ്യത തെളിയുകയാണ്. 

പിടിഐ പിന്തുണയോടെ സുന്നി ഇത്തിഹാദ് കൗണ്‍സിലിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ഒമര്‍ അയൂബ് ഖാനാണ്. എന്നാല്‍ പാക്കിസ്ഥാന്‍ പീപ്പിള്‍ പാര്‍ട്ടിയില്‍ ന്യൂനപക്ഷ സഖ്യ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെങ്കിലും അന്തിമതീരുമാനം ആയിട്ടില്ല. 

മുന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ പിപിപി പിഎംഎല്‍-എന്നിന് സോപാധിക പിന്തുണ പ്രഖ്യാപിച്ചു, സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഷെരീഫിന് വോട്ട് ചെയ്യുമെന്നും എന്നാല്‍ മന്ത്രിസഭയിലേക്കില്ലെന്നുമുള്ള നിലപാടിലാണ് ബിലാവല്‍ ഭൂട്ടോ.

ലോകത്തിലെ എറ്റവും പ്രായം കുറഞ്ഞ ജനാധിപത്യ രാജ്യങ്ങളില്‍ ഒന്നാണ് പാക്കിസ്ഥാന്. എന്നാല്‍ സൈന്യമാണ് പാകിസ്ഥാനെ ഭരിക്കുന്നതും. സൈന്യത്തിന്റെ വിശ്വസ്തരാരോ അവരാണ് പാകിസ്ഥാനെ ഭരിക്കുക എന്നതാണ് പരസ്യമായ രഹസ്യവും.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories