Share this Article
സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ക്കായി സിപിഐ എക്‌സിക്യൂട്ടീവ് ഇന്ന് ചേരും
The CPI executive will meet today to discuss candidates

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ക്കായി സിപിഐ എക്‌സിക്യൂട്ടീവ് ഇന്ന് തിരുവനന്തപുരത്ത് ചേരും. എക്‌സിക്യൂട്ടീവിന് പിന്നാലെ ജില്ലാകമ്മിറ്റികള്‍ ചേര്‍ന്ന് സ്ഥാനാര്‍ഥി പട്ടികയ്ക്ക് അംഗീകാരം നല്‍കും. മാവേലിക്കരയില്‍ യുവനേതാവ് സി.എ.അരുണ്‍കുമാറിനും തൃശൂരില്‍ മുന്‍ മന്ത്രി വി.എസ്.സുനില്‍കുമാറിനുമാണ് ജില്ലയില്‍നിന്നുള്ള പിന്തുണ. വയനാട്ടില്‍ ആനി രാജയുടെ പേരിനാണ് മുന്‍തൂക്കം. തിരുവനന്തപുരത്ത്  മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ പേരും പരിഗണനയിലുണ്ട്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories