സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളില്‍ ഉയര്‍ന്ന താപനിലാ മുന്നറിയിപ്പ്. സൂര്യാഘാതത്തിനും സാധ്യതയുള്ളതിനാല്‍ 11 മുതല്‍ മൂന്ന് മണിവരെ നേരിട്ട് വെയില്‍ കൊള്ളുന്നത് ഒഴിവാക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.
വെയിലത്ത് ഇറങ്ങുന്നവര്‍ പരാമവധി നേരിട്ട് വെയില്‍ കൊള്ളാതെ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും എട്ട് ജില്ലകളില്‍ താപനില ഉയരും. കൊല്ലം, കോട്ടയം, പാലക്കാട്,ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. സാധാരണയെക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രിവരെ താപനില ഉയരുമെന്നാണ് കേന്ദ്ര കലാവാസ്ഥാ മുന്നറിയിപ്പുള്ളത്.
ആരോഗ്യവകുപ്പ് അടക്കം ചില മാര്‍ഗനിര്‍ദേശങ്ങളും കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. സൂര്യാഘാതത്തിന് സാധ്യതയുള്ളതിനാല്‍ രാവിലെ 11 മുതല്‍ മൂന്ന് വരെ പുറത്ത് കഴിയുന്നത് പരമാവധി ഒഴിവാക്കാനാണ് നിര്‍ദേശം. പുറം പണി ചെയ്യുന്ന തൊഴിലാളികളുടെ സമയത്തിലും പുനക്രമീകരണം പുറപ്പെടുവിച്ചിരുന്നു.