Share this Article
ബിഷപ്പ് പാംപ്ലാനിക്ക് മറുപടിയുമായി മന്ത്രി കെ രാജന്‍
Minister K Rajan replied to Bishop Pamplani

കോഴിക്കോട്: ബിഷപ്പ് പാംപ്ലാനിക്ക് മറുപടിയുമായി മന്ത്രി കെ. രാജന്‍. പിതാവിന്റെ പ്രതികരണത്തിന്റെ വിശദാംശങ്ങള്‍ കണ്ടിട്ടില്ലെന്നും പിതാവിന് കാര്യങ്ങളെക്കുറിച്ച് പൂര്‍ണ ധാരണയുണ്ടെന്ന് വിശ്വസിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാരോട് പറഞ്ഞത് മന്ത്രിമാര്‍ കേള്‍ക്കുകയും നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. പിതാവിന് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അത് ദൂരീകരിക്കുന്നതുകൊണ്ട് ഞങ്ങള്‍ക്ക് പ്രയാസമില്ലെന്നും മന്ത്രി കെ രാജന്‍ കോഴിക്കോട് പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories