Share this Article
image
മാസപ്പടിക്കേസില്‍ കെഎസ്ഐഡിസിയ്ക്കെതിരെ ഹൈക്കോടതി
High Court against KSIDC in the masapadi case

മാസപ്പടിക്കേസില്‍ കെഎസ്‌ഐഡിസിയ്‌ക്കെതിരെ ഹൈക്കോടതി. എസ്എഫ്ഐഒ അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ് കെഎസ്ഐഡിസി ചെയ്യേണ്ടിയിരുന്നതെന്ന് ഹൈക്കോടതി പരാമര്‍ശിച്ചു. പൊതുപണം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനമല്ലേയെന്നും കോടതി.

എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ കെഎസ്ഐഡിസി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. സിഎംആര്‍എല്ലില്‍ കെഎസ്ഐഡിസിയുടെ നോമിനി ഉണ്ടായിരുന്നു. ഈ നോമിനി അറിയാതെയാണോ കാര്യങ്ങള്‍ നടന്നതെന്നും ജസ്റ്റിസ് ദേവന്‍രാമചന്ദ്രന്‍ ചോദിച്ചു.

അതേസമയം, അന്വേഷണം സ്ഥാപനത്തിന്റെ  ഇമേജിനെ ബാധിക്കുമെന്നും ആവശ്യമെങ്കില്‍ പിന്നീട് അന്വേഷിക്കാമല്ലോ എന്നും കെഎസ്ഐഡിസി കോടതിയെ അറിയിച്ചു. ഹര്‍ജി മാര്‍ച്ച് 12ന് വീണ്ടും പരിഗണിക്കും.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories