Share this Article
പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന തീരുമാനം പിൻവലിച്ച് ഫിയോക്; പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് ചെയർമാൻ ദിലീപ്
malayalam movie release WILL CONTINUE feuok

കൊച്ചി: പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ല എന്ന തീരുമാനം പിൻവലിച്ച് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. സിനിമാ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് ഫിയോക് ചെയർമാൻ ദിലീപ് പറഞ്ഞു. അതേ സമയം ഫിയോക്കുമായി ഇനിയൊരു ചർച്ചയ്ക്ക് തയാറല്ല എന്ന കടുത്ത നിലപാടിലാണ് നിർമ്മാതാക്കളുടെ സംഘടന.

നിർമ്മാതാക്കളുടെ സംഘടനക്കെതിരെ രൂക്ഷവിമർശനം ഉയർത്തിക്കൊണ്ടായിരുന്നു പുതിയ മലയാള സിനിമകൾ റിലീസ് ചെയ്യില്ല എന്ന്  തിയറ്റർ ഉടമകൾ പ്രഖ്യാപിച്ചത്. എന്നാൽ അഞ്ച് ദിവസങ്ങൾക്ക് ശേഷം  ഫിയോക് ആ നിലപാട് മയപ്പെടുത്തി.

അതേ സമയം ഫിയോക്കുമായി ഇനിയൊരു ചർച്ചയ്ക്ക് തയാറല്ല എന്നാാണ് നിർമാതാക്കളുടെ സംഘടനയുടെ നിലപാട്. ഒരു സിനിമ മെച്ചപ്പെട്ട നിലവാരത്തിലുള്ള സ്‌ക്രീനിൽ പ്രദർശിപ്പിക്കുക എന്നത് നിർമ്മാതാക്കളുടെ അവകാശമാണ്, ഫിയോക്കിന്റെ ഉപരോധം തീർത്തും നിരുത്തരവാദപരമാണെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തുറന്നടിച്ചു.

സിനിമാവിതരണത്തെയും പ്രദർശനത്തെയും ചൊല്ലിയുള്ള തർക്കങ്ങൾ മുറുകുമ്പോഴും തിയറ്ററുകളിൽ തിരക്കുകൂടുകയാണ്. നിലവൽ എത്തിയ എല്ലാ സിനിമകളും മികച്ച പ്രേക്ഷക പ്രശംസയോടെ മുന്നോട്ട് പോകുമ്പോഴാണ് പ്രതിഷേധ സമരം പ്രഖ്യാപിച്ചത് എന്നതും വിമർശനത്തിന് വഴി വെച്ചിരുന്നു.സമര നിലപാട്  ഫിയോക് മയപ്പെടുത്തിയതോട റിലീസ് മാറ്റിവെച്ച സിനിമകൾ വരും ദിവസങ്ങളിൽ തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories