Share this Article
ടി പി ചന്ദ്രശേഖരൻ വധക്കേസിൽ കെ.സി രാമചന്ദ്രന് കുറ്റബോധമില്ലെന്ന് പ്രൊബേഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ട്
Probation officer's report that KC Ramachandran is not guilty in the TP Chandrasekaran murder case

ടിപി ചന്ദ്രശേഖരൻ കൊലക്കേസിൽ വർഷങ്ങളായി ജയിലിൽ കഴിഞ്ഞിട്ടും എട്ടാം പ്രതിയും മുൻ സിപിഎം നേതാവുമായ കെ.സി രാമചന്ദ്രന് കുറ്റബോധമില്ലെന്ന് പ്രൊബേഷൻ ഓഫീസറുടെ റിപ്പോർട്ട്. കോഴിക്കോട് ജില്ലാ പ്രൊബേഷൻ ഓഫീസറാണ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്.

കൊലനടക്കുമ്പോൾ വീട്ടിലായിരുന്നുവെന്ന മൊഴിയിൽ രാമചന്ദ്രൻ ഉറച്ചു നിൽക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളുടെ ശാരീരിക, മാനസിക റിപ്പോർട്ടും ജയിലിലെ ജോലി സംബന്ധിച്ച റിപ്പോർട്ടും ഇന്നലെയാണ് കോടതിയിൽ ഹാജരാക്കിയത്. ഈ റിപ്പോർട്ടുകൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories