നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി. വിചാരണ അന്തിമഘട്ടത്തിലായതിനാല്‍ ജാമ്യം റദ്ദാക്കാനാവില്ലെന്നാണ് കോടതി നിരീക്ഷണം. ജാമ്യം റദ്ദാക്കിയാല്‍ കൂടുതല്‍ നിയമപോരാട്ടത്തിലേക്ക് പോകേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് സോഫി തോമസിന്റെ ബെഞ്ചാണ് സര്‍ക്കാരിന്റെ ഹര്‍ജിയില്‍ വിധി പറഞ്ഞത്.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ആശ്വാസം. ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി. വിചാരണ അന്തിമഘട്ടത്തിലായതിനാല്‍ ജാമ്യം റദ്ദാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ജാമ്യം റദ്ദാക്കിയാല്‍ കൂടുതല്‍ നിയമപോരാട്ടത്തിലേക്ക് പോകേണ്ടി വരുമെന്നും കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് സോഫി തോമസിന്റെ ബെഞ്ചാണ് സര്‍ക്കാരിന്റെ ഹര്‍ജിയില്‍ വിധി പറഞ്ഞത്. തന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ സര്‍ക്കാര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും മുന്‍പു പലതവണ കോടതി തള്ളിയതുമാണെന്ന് ദിലീപ് ഹൈക്കോടതിയില്‍ മറുപടി സത്യവാങ്മൂലത്തില്‍ അറിയിച്ചു.
ദിലീപ് കേസന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും സാക്ഷി കളെ സ്വാധീനിച്ചെന്നും ചൂണ്ടിക്കാട്ടിയിരുന്നു ഹര്‍ജി. ദിലീപിന് ഹൈക്കോടതി ഉപാധി കളോടെയാണ്ട് ജാമ്യം അനുവദിച്ചതെന്നും വ്യവസ്ഥകള്‍ ലംഘിച്ചെന്നുമാണ് സര്‍ക്കാര്‍ വാദം. ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി വിചാരണക്കോടതി തള്ളിയിരുന്നു. ഇതെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത് .കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്.