Share this Article
image
ചെങ്കടലിനടിയിലെ കേബിളുകള്‍ മുറിച്ചുമാറ്റപ്പെട്ടുവെന്ന് ഹോങ് കോങ് ടെലികോംസ് കമ്പനി അറിയിച്ചു
A Hong Kong telecoms company said the cables under the Red Sea had been cut

ചെങ്കടലിനടിയിലെ കേബിളുകള്‍ മുറിച്ചുമാറ്റപ്പെട്ടുവെന്ന് ഹോങ് കോങ് ടെലികോംസ് കമ്പനി എച്ച്.ജി.സി ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍സ്. കേബിളുകള്‍ മുറിച്ചുമാറ്റപ്പെട്ടതിനാല്‍ ആഗോള ടെലികമ്മ്യൂണിക്കേഷന്‍ നെറ്റ്വര്‍ക്കിനെ ഇത് സാരമായി ബാധിക്കുമെന്നും എച്ച്.ജി.സി ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍സ് വ്യക്തമാക്കി.

കടലിനടിയിലെ നാല് കേബിളുകള്‍ക്ക് തകരാര്‍ സംഭവിച്ചത് ഏഷ്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവയ്ക്കിടയിലെ നാലിലൊന്ന് ട്രാഫിക്കുകളെയും ബാധിച്ചുവെന്ന് കമ്പനി അറിയിച്ചു. ആഘാതം കുറക്കുന്നതിനായി ട്രാഫിക് റി റൂട്ട് ചെയ്യുകയാണെന്നും കമ്പനി.

കേബിളുകള്‍ മുറിച്ചുമാറ്റിയതിന് പിന്നില്‍ ആരാണെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ കേബിളുകളെ ഹൂതികള്‍ ലക്ഷ്യമിടുമെന്ന് യമനി സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഹൂതികള്‍ ടെലിഗ്രാം ചാനലില്‍ പ്രസിദ്ധീകരിച്ച കേബിളുകള്‍ അടങ്ങിയ ഒരു മാപ്പിന്റെ ചിത്രവും യമനി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരുന്നു.

ഹൂതികളാണ് കേബിളുകള്‍ തകര്‍ത്തതിന് പിന്നിലെന്ന് ഇസ്രയേല്‍ വാര്‍ത്താ മാധ്യമമായ ഗ്ലോബ്‌സ് ആരോപിച്ചു. അതേസമയം ഹൂത്തികളുടെ നേതാവായ അബ്ദുല്‍ മാലിക് അല്‍ ഹൂതി ആരോപണങ്ങള്‍ നിഷേധിച്ചു. പ്രദേശത്തെ രാജ്യങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന സി കേബിളുകള്‍ ലക്ഷ്യമിടാന്‍ തങ്ങള്‍ക്ക് യാതൊരു ഉദ്ദേശവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories