രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുന്നതിനെ വിമര്‍ശിച്ച് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി. ആനിരാജയ്‌ക്കെതിരെ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് പ്രധാന സമരഭൂമി വിട്ട് രക്ഷപ്പെട്ടോടലെന്നും പരിഹാസം.
രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വം രാഷ്ട്രീയ സമരത്തിന് സന്നദ്ധനല്ല എന്ന് തെളിയിക്കുന്നതാണെന്ന് എം.എ ബേബി പറഞ്ഞു. ഇത് ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസുകാരെ കൂടുല്‍ ദുര്‍ബലപ്പെടുത്തും. കേരളത്തില്‍ രണ്ടക്കം തികയ്ക്കും എന്ന് മോദി പറഞ്ഞത് കോണ്‍ഗ്രസുകാരുടെ ഈ പരാജയം കണ്ടാണെന്നും എം.എ ബേബി കൂട്ടിച്ചേര്‍ത്തു. പത്തനംതിട്ടയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. തോമസ് ഐസക്കിന്റെ ഇലക്ഷന്‍ കണ്‍വന്‍ഷനിലാണ് പ്രതികരണം.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചാല്‍ ബി.ജെ.പിയിലേക്ക് പോകുന്നത് തുടര്‍ക്കഥയാണെന്നും എംഎ ബേബി പറഞ്ഞു. കെ.സി വേണുഗോപാല്‍ ജയിക്കാന്‍ തന്നെയാണോ മത്സസരിക്കുന്നതെന്ന് സംശയമുണ്ടെന്ന് ചൂണ്ടിക്കായ അദ്ദേഹം കെസി ജയിച്ചാല്‍ രാജസ്ഥാനില്‍ ബി.ജെ.പി അംഗം രാജ്യസഭയിലേക്ക് പോകാനിടയാകുമെന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം പൊതു പ്രവര്‍ത്തകര്‍ക്ക് മാതൃകയായ വ്യക്തിത്വമാണ് തോമസ് ഐസക്. ലോകം അംഗീകരിക്കുന്ന സാമ്പത്തിക വിദഗ്ധന്‍. പത്തനംതിട്ടയുടെ ജനപ്രതിനിധിയായി ഐസക് മാറുമെന്നും എം.എ ബേബി വ്യക്തമാക്കി.