കേരള ഹൈക്കോടതി ജഡ്ജി അനു ശിവരാമന് സ്ഥലം മാറ്റം. കർണ്ണാടക ഹൈക്കോടതിയിലേക്കാണ് സ്ഥലം മാറ്റം. ഇത് സംബന്ധിച്ച് കേന്ദ്ര നിയമ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. സ്ഥലം മാറ്റം ആവശ്യപ്പെട്ട് ജസ്റ്റിസ് അനു ശിവരാമൻ നൽകിയ അപേക്ഷ പരിഗണിച്ചായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി കൊളീജിയം സ്ഥലം മാറ്റത്തിന് ശുപാർശ ചെയ്തത്. ഇതിന് രാഷ്ട്രപതി അംഗീകാരം നൽകിയതിനെ തുടർന്നാണ് കേന്ദ്ര നിയമ മന്ത്രാലയത്തിൻ്റെ ഉത്തരവ്.