Share this Article
പെന്‍ഷന്‍ മുടങ്ങി; വിരമിച്ച KSRTC ജീവനക്കാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി ഇന്ന് പരിഗണിക്കും
Pension stopped; A contempt petition filed by retired KSRTC employees will be heard today

പെന്‍ഷന്‍ മുടങ്ങിയത് ചോദ്യം ചെയ്ത് വിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പെന്‍ഷന്‍ വിതരണത്തിനായി സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ചതായി നേരത്തെ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

ഡിസംബര്‍, ജനുവരി മാസങ്ങളിലെ പെന്‍ഷന്‍ ഗടഞഠഇ വിതരണം ചെയ്തിരുന്നു. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ പെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories