Share this Article
കോഴ വാങ്ങിയെന്ന പ്രതിപക്ഷ നേതാവിനെതിരായ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും
The court will hear the petition against the opposition leader for taking bribe today

സിൽവര്‍ ലൈൻ പദ്ധതി അട്ടിമറിക്കാൻ കോഴ വാങ്ങിയെന്ന പ്രതിപക്ഷ നേതാവിനെതിരായ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ വി ഡി സതീശൻ ഇതര സംസ്ഥാന ലോബികളിൽ നിന്നും കൈക്കൂലി വാങ്ങിയെന്ന് പി വി അൻവർ നിയമസഭയിൽ ആരോപിച്ചിരുന്നു.ഇതിൽ അന്വേഷണം ആവശ്യപ്പെട്ട് കവടിയാർ സ്വദേശി ഹഫീസ് ആണ് കോടതിയെ സമീപിച്ചത്.

ഹർജിയിൽ വിജിലൻസ് നിലപാട് ഇന്ന് കോടതിയെ അറിയിക്കും. സിൽവർ ലൈൻ പദ്ധതി നടപ്പായാല്‍ കേരളത്തിന്റെ ഐ.ടി. മേഖലയില്‍ ഉണ്ടാകാൻ പോകുന്ന കുതിച്ചുചാട്ടം ഇല്ലാതാക്കാന്‍ പദ്ധതി അട്ടിമറിച്ചതെന്നായിരുന്നു നിലമ്പൂര്‍ എംഎൽഎ നിയമസഭയിൽ ആരോപിച്ചത്. ഇതിനായി 150 കോടി വിഡി സതീശൻ  കൈപ്പറ്റിയെന്നും ആരോപിച്ചിരുന്നു.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories