Share this Article
image
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ലോക്സഭാ അംഗംങ്ങള്‍ ഉള്ള ജില്ലയായി എറണാകുളം
Ernakulam has the highest number of Lok Sabha members in the state

ലോക്സഭാ മണ്ഡലങ്ങളുടെ ഭൂമിശാസ്ത്രം ഏറെ കൗതുകം ഉണർത്തുന്നതാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ലോക്‌സഭാ അംഗംങ്ങള്‍ ഉള്ള ജില്ല ഏതെന്ന് ചോദിച്ചാല്‍ ഉത്തരം ഒന്നേ ഒള്ളു , അത് ഏറണാകുളമാണ്. എന്നാല്‍ കൂടുതല്‍ ജില്ലകളെ പ്രതിനിധീകരിക്കുന്ന ലോക്‌സഭാമണ്ഡലങ്ങളില്‍  വയനാടും  മാവേലിക്കരയുമാണ് മുന്നിൽ.

സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളിലും ഉള്‍പ്പെട്ടിരിക്കുന്നത് 7 നിയമസഭാ മണ്ഡലങ്ങള്‍ വീതമാണ്. എന്നാല്‍ ഈ 7 നിയോജകമണ്ഡലങ്ങള്‍ തെരഞ്ഞെടുത്തതില്‍ വന്ന പ്രേത്യകതയാണ് മണ്ഡലങ്ങളുടെ രൂപവും സ്വഭാവവും വ്യത്യസ്ഥമാക്കുന്നത്. 

ചാലക്കുടി, എറണാകുളം, ഇടക്കി, കോട്ടയം ലോക്സഭാ മണ്ഡലങ്ങളിലാണ് എറണാകുളം ജില്ലയുടെ പ്രാതിനിധ്യം ഉള്ളത്.   അതുകൊണ്ടുതന്നെ എറണാകുളം ജില്ലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ലോകസഭയില്‍ എത്തിക്കാന്‍ ഈ നാല് ലോക്‌സഭാ അംഗങ്ങള്‍ക്കും ഉത്തരവാദിത്തം ഉണ്ടാകും.

പെരുമ്പാവൂര്‍, അംഗമാലി ആലുവ, കുന്നത്തുനാട് മണ്ഡലങ്ങള്‍ ചാലക്കുടിയിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ ഉള്ളത് എറണാകുളം ജില്ലയില്‍ നിന്നുള്ള അംസബ്ലി മണ്ഡലങ്ങള്‍ മാത്രം. മൂവാറ്റുപുഴ, കോതമംഗലം നിയമസഭാ മണ്ഡലങ്ങള്‍ ഉൾപ്പെടുത്തിയിരിക്കുന്നത് ഇടുക്കിയിലാണ്. പിറവം മണ്ഡലമാകട്ടെ ഉള്‍പ്പെടുത്തിയിട്ടുള്ളത് കോട്ടയത്തും.

കൊല്ലം, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം കോഴിക്കോട് ജില്ലകള്‍ 3 ലോക്‌സഭാ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുമ്പോള്‍ പത്തനംതിട്ട, ഇടുക്കി, വയനാട് കാസര്‍ഗോഡ് ജില്ലകള്‍ ഉള്‍പെട്ടിട്ടുള്ളത് ഓരോ ലോക്‌സഭാ മണ്ഡലങ്ങളില്‍ മാത്രം.ഇതുപോലെതന്നെ കൗതകത്തിനപ്പുറം വോട്ടര്‍മാരുടെ രീതികളിലും രാഷ്ട്രീയ നിലപാടുകളിലും ജാതി മത സമവാക്യങ്ങളും എല്ലാം വ്യത്യസ്ഥമാക്കുന്നത് ആണ് മണ്ഡലങ്ങളുടെ രൂപം.

മാവേലിക്കര ലോക്‌സഭാ മണ്ഡലം പരിശോധിച്ചാല്‍ കോട്ടയം ജില്ലയിലെ ചങ്ങനാശേരിയില്‍ തുടങ്ങി സമുദ്ര നിരപ്പിലും താഴ്ന്ന കുട്ടനാടം ഇടനാട് എന്ന് വിശേഷിപ്പിക്കാവുന്ന മാവേലിക്കരയും, ചെങ്ങന്നൂരും കൊല്ലം ജില്ലയിലെ മലയോരമേഖലയായ പത്തനാപുരവും കുന്നത്തുനാടും കൊട്ടാരക്കരയും ഉള്‍പെട്ടിരിക്കുന്നു.

വയനാട് ലോക്‌സഭാ മണ്ഡലം  മലപ്പുറം വയനാട്, കോഴിക്കോട് ജില്ലകളിലായാണ് വ്യാപിച്ചുകിടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചരണവും ഇത്തരം മേഖലകളില്‍ കഠിനമാണന്നാണ് വിലയിരുത്തപെടുന്നത്.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories