Share this Article
മസാലബോണ്ട് കേസ്; തോമസ് ഐസക്കിന്റെ ഹര്‍ജിയില്‍ വെള്ളിയാഴ്ച ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും
The Masalabond case; The High Court will hear detailed arguments on the plea of ​​Thomas Isaac on Friday

മസാലബോണ്ട് ഇടപാട് കേസുമായി ബന്ധപ്പെട്ട മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ ഹർജിയിൽ വെള്ളിയാഴ്ച ഹൈക്കോടതി വിശദമായ വാദം കേൾക്കും. അതു വരെ തൽസ്ഥിതി തുടരാൻ ജസ്റ്റിസ് ടി ആർ രവിയുടെ നിർദേശം നൽകി. ഇഡിയോട് മറുപടി സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദേശം നൽകിയിട്ടുണ്ട്. 

സമൻസ് സ്റ്റേ ചെയ്തതായി കണക്കാക്കാൻ അനുവദിക്കരുതെന്നാണ്  ഇഡി കോടതിയോട് ആവശ്യപ്പെട്ടത്. വെള്ളിയാഴ്ച വരെ ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പു വരുത്താനാണ് തൽസ്ഥിതി തുടരാൻ നിർദേശിച്ചതെന്ന് കോടതി വ്യക്തമാക്കി.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories