Share this Article
കരുവന്നൂര്‍ കള്ളപ്പണമിടപാട് കേസില്‍ സിപിഎം നേതാക്കളെ ഇഡി ഇന്നും ചോദ്യം ചെയ്യും
ED will question CPM leaders in Karuvannur black money case today

കരുവന്നൂര്‍ കള്ളപ്പണമിടപാട് കേസില്‍ സിപിഎം നേതാക്കളെ ഇഡി ഇന്നും ചോദ്യം ചെയ്യും.  തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്, മുന്‍ എം.പി. പി.കെ.ബിജു, തൃശൂര്‍ നഗരസഭാ കൗണ്‍സിലര്‍ പി.കെ.ഷാജന്‍്് എന്നിവരോട് ഇന്ന് വീണ്ടും ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടിരുന്നു. 

 കഴിഞ്ഞ ആഴ്ച ഇവർ മൂന്ന് പേരെയും ചോദ്യം ചെയ്തിരുന്നു. കരുവന്നൂരിലെ പാര്‍ട്ടി അന്വേഷണം, ബെനാമി ലോണുകള്‍ അനുവദിച്ചതിലെ ഇടപെടലുകള്‍, ധനസമാഹരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ്  ചോദ്യംചെയ്യല്‍. വിവിധ ആവശ്യങ്ങള്‍ക്കായി ലോക്കല്‍ കമ്മിറ്റികള്‍ ആരംഭിച്ച അക്കൗണ്ടുകള്‍ മറച്ചുവച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും ജില്ലാസെക്രട്ടറിയില്‍നിന്ന് മൊഴിയെടുക്കും.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories