Share this Article
തൃശൂര്‍ പൂരത്തിനെത്തുന്ന ആനകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം.
High Court orders to produce fitness certificate of elephants coming to Thrissur Puram.

തൃശൂര്‍ പൂരത്തിനെത്തുന്ന ആനകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ആരോഗ്യപ്രശ്‌നങ്ങളുള്ള ആനകളെ പൂരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തിന് എഴുന്നള്ളിക്കണോ എന്ന കാര്യത്തില്‍ 17 ന് തീരുമാനമാകും.

തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും. എട്ട് ഘടകക്ഷേത്രങ്ങളിലും പ്രധാന ക്ഷേത്രങ്ങള്‍ ആയ തിരുവമ്പാടിയിലും, പാറമേക്കാവിലും പൂരം കോടിയേറ്റ് നടക്കും . രാവിലെ   ലാലൂര്‍ കാര്‍ത്യായനി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറുക. തുടര്‍ന്ന് 11.30നും 11.45നും ഇടയില്‍ തിരുവമ്പാടിയിലും,12നും 12.15നും ഇടയില്‍ പാറമേക്കാവിലും പൂരം കൊടിയേറ്റ് നടക്കും. ഏറ്റവും ഒടുവില്‍  വൈകിട്ട് 8  മണിയോടെ നെയ്തലക്കാവ് ക്ഷേത്രത്തിലാണ് കൊടിയേറ്റ് നടക്കും.  ഇതോടെ തൃശ്ശൂര്‍ പൂരാവേശത്തിലേക്ക് പൂര്‍ണമായും കടക്കും. ഏപ്രില്‍ 19നാണ് വിശ്വപ്രസിദ്ധമായ  തൃശൂര്‍ പൂരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories