Share this Article
ഇന്ന് 6 മണിക്ക് ശേഷം അടച്ചിടുന്ന ബാറുകൾ തുറക്കുക വോട്ടെടുപ്പ് കഴിഞ്ഞ്
 the bars that were closed after 6 pm today will open after polling

ഇന്ന് 6 മണിക്ക് ശേഷം അടച്ചിടുന്ന ബാറുകൾ തുറക്കുക വോട്ടെടുപ്പ് കഴിഞ്ഞ്.ലോക് സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്തെ ബാറുകളും മദ്യവില്പന ശാലകളും ഏപ്രിൽ 24 ബുധനാഴ്ച വൈകിട്ട് ആറുമണിമുതൽ അടച്ചിടും. വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ 26ന് ആറുമണി വരെ ആയിരിക്കും മദ്യശാലകൾ അടച്ചിടുക.

അതേസമയം, വോട്ടെടുപ്പ് നടക്കുന്നതിനാൽ ഏപ്രിൽ 26-ന് ബാങ്കുകൾ അടക്കമുള്ള സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു. നെഗോഷ്യബ്ൾ ഇൻസ്ട്രമെന്റ്സ് ആക്ട് പരിധിയിൽ വരുന്ന എല്ലാ സർക്കാർ, അർധ സർക്കാർ, വാണിജ്യ സ്‌ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ബാങ്കുകൾ ഉൾപ്പെടെയുള്ള വാണിജ്യ സ്‌ഥാപനങ്ങൾക്കും അന്ന് അവധി ആയിരിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories