Share this Article
Union Budget
വിവാഹസമ്മാനമായി വളയും ടിവിയും സഹോദരിക്ക്; ഭാര്യയ്ക്ക് എതിർപ്പ്: യുവാവിനെ ബന്ധുക്കള്‍ അടിച്ചുകൊന്നു
വെബ് ടീം
posted on 24-04-2024
1 min read
wedding-gift-dispute-turns-deadly

ബാരാബങ്കി: മറ്റന്നാൾ വിവാഹം നിശ്ചയിച്ച സഹോദരിക്ക് വിവാഹസമ്മാനമായി സ്വര്‍ണവളയും ടിവിയും നല്‍കാന്‍ തീരുമാനിച്ച യുവാവിനെ അടിച്ചുകൊന്നു. സഹോദരിക്ക് വളയും ടിവിയും നൽകുന്നതിൽ എതിർപ്പുണ്ടായിരുന്ന ഭാര്യയുമായുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവിനെ ഭാര്യയുടെ ബന്ധുക്കളാണ്  അടിച്ചു കൊന്നത്. ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ ചന്ദ്ര പ്രകാശ് മിശ്ര എന്ന മുപ്പത്തിയഞ്ചുകാരനാണ് കൊല്ലപ്പെട്ടത്. 

ഏപ്രില്‍ 26-ന് വിവാഹം നിശ്ചയിച്ച സഹോദരിക്ക് ചന്ദ്ര പ്രകാശ് സമ്മാനമായി നല്‍കാന്‍ തീരുമാനിച്ചത് ഒരു സ്വര്‍ണ വളയും ടിവിയുമാണ്. എന്നാല്‍ ഭര്‍ത്താവിന്റെ തീരുമാനം അറിഞ്ഞ ഭാര്യ ചാബി ഇതിനെ എതിര്‍ത്തു. ഇരുവരും തമ്മില്‍ കടുത്ത വാഗ്വാദമുണ്ടായി. തുടര്‍ന്ന് ചാബി തന്റെ സഹോദരന്മാരെ വിളിച്ചുവരുത്തി. വീട്ടിലെത്തിയ ചാബിയുടെ സഹോദരന്മാര്‍ വടികള്‍ ഉപയോഗിച്ച് ചന്ദ്രപ്രകാശിനെ ഒരു മണിക്കൂറോളം തല്ലിച്ചതച്ചു. ഗുരുതരമായി പരുക്കേറ്റ ഇയാളെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചാബിയെയും സഹോദരന്മാരെയും പൊലീസ് അറസ്റ്റ് ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories