ലോക സുന്ദരികളെ കണ്ടെത്താന്‍ നിരവധി മത്സരങ്ങള്‍ നടത്താറുണ്ട്. ഇപ്പോഴിതാ ' മിസ് യൂണിവേഴ്സ് ബ്യൂണസ് അയേഴ്സില്‍' ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് അലക്സാന്ദ്ര റോഡ്രിഗസ്.
സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് പ്രായമൊരു പ്രശ്‌നമല്ലെന്ന് തെളിയിക്കുകയാണ് അലക്‌സാന്‍ഡ്ര റോഡ്രിഗസ്. മിസ് യൂണിവേഴ്സ് ബ്യൂണസ് ഐറിസില്‍ കിരീടം ചൂടിയാണ് 60 കാരി അലക്‌സാന്‍ഡ്ര ലോകര്‍ക്ക് മുന്നില്‍ ഒരദ്ഭുതമായി മാറിയത്.
സൗന്ദര്യ മല്‍സരങ്ങള്‍ ചെറുപ്പക്കാര്‍ക്ക് മാത്രം ഉളളതാണെന്ന കാഴ്ച്ചപ്പാട് അപ്പാടെ മാറ്റി തിരുത്തിയിരിക്കുകയാണ് അഭിഭാഷകയും മാധ്യമപ്രവര്‍ത്തകയുമായ അലക്‌സാന്‍ഡ്ര റോഡ്രിഗസ്.
മിസ്സ് വേള്‍ഡ്, മിസ്സ് യൂണിവേഴ്‌സ് തുടങ്ങിയ സൗന്ദര്യമത്സരങ്ങളുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഒരു 60 കാരി കിരീടമണിയുന്നത്. സൗന്ദര്യമത്സരങ്ങളില്‍ ശാരീരിക സൗന്ദര്യം മാത്രമല്ല, മൂല്യങ്ങളും പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് അലക്‌സാന്‍ഡ്ര പറയുന്നു.തന്റെ തലമുറയില്‍ പെട്ടവര്‍ക്ക് ഒരു മാതൃകയാവാന്‍ സാധിച്ചതില്‍ സന്തോഷിക്കുന്നുവെന്നും അവര്‍ പ്രതികരിച്ചു.
അമ്പത് കഴിഞ്ഞാല്‍ വീട്ടില്‍ ഒതുങ്ങിക്കൂടുന്നവരാണ് പലരും. അത്തരക്കാര്‍ക്ക് പുതിയ ചുവടുവെയ്പ്പിന് വഴികാട്ടിയാവുകയാണ് അലക്‌സാന്‍ഡ്ര. മെയ്യില്‍ നടക്കാനിരിക്കുന്ന മിസ് യൂണിവേഴ്സ് അര്‍ജന്റീനയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് താരം.
ഇതിനോടകം തന്നെ ലോകത്തിന്റെ പലഭാഗത്തും നിരവധി ആരാധകരെ ഉണ്ടാക്കാനും അലക്സാന്ദ്ര റോഡ്രിഗസിന് കഴിഞ്ഞിട്ടുണ്ട്. https://www.youtube.com/watch?v=9DNKV1bxhp0