Share this Article
പി.ജയരാജന്‍ വധശ്രമക്കേസ്; സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍

P. Jayarajan Attempted Murder Case; The state government filed an appeal in the Supreme Court

പി.ജയരാജൻ വധശ്രമക്കേസില്‍ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ച് സംസ്ഥാനസർക്കാർ.ഏഴ് പ്രതികളെ വെറുതെ വിട്ട കേരള ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീൽ.മുഴുവൻ പ്രതികളെയും ശിക്ഷിക്കാൻ മതിയായ തെളിവുകളുണ്ടെന്ന് അപ്പീലിൽ പറയുന്നു .

 1999 ലെ തിരുവോണ നാളിലാണ് ആർഎസ്എസ് പ്രവർത്തകർ പി ജയരാജനെ വീട്ടിൽ കയറി വധിക്കാൻ ശ്രമിച്ചത്. കേസിലെ  പ്രതികളിൽ ഏഴുപേരെയും മതിയായ തെളിവുകളില്ലെന്ന് പറഞ്ഞ ഹൈക്കോടതി വെറുതെ വിട്ടിരുന്നു.വധശ്രമം , ആയുധം ഉപയോഗിക്കൽ, കലാപമുണ്ടാക്കാൻ ശ്രമിക്കൽ തുടങ്ങി പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നായിരുന്നു ഹൈക്കോടതി വിധി.

ഹൈക്കോടതിയുടെ ഈ വിധിക്കെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്.സർക്കാരിനായി സ്റ്റാൻഡിങ് കൗൺസിൽ സി കെ ശശിയാണ് അപ്പീൽ സമർപ്പിച്ചത്..ഒന്നാം പ്രതി കടിച്ചേരി അജി, മൂന്നാം പ്രതി കൊയ്യോൺ മനോജ് നാലാം പ്രതി  പാറ ശശി , അഞ്ചാം പ്രതി എളംതോട്ടത്തിൽ മനോജ്,ഏഴാം പ്രതി ജയപ്രകാശൻ എന്നിവരയൊണ് കുറ്റക്കരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടത്.   

2007 ൽ വിചാരണക്കോടതി ഇവർക്ക് പത്തുവ‍ർഷത്തെ കഠിനതടവും പിഴയും വിധിച്ചിരുന്നു.ഹൈക്കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ  രണ്ടാം പ്രതി ചിരുക്കണ്ടത്ത് പ്രശാന്തിന്‍റെ ശിക്ഷ ഒരു വർഷമാക്കി കുറച്ചു. വിചാരണക്കോടതി നേരത്തെ പത്തുവർഷത്തേക്ക് ശിക്ഷിച്ചിരുന്നു.

കുറ്റപത്രത്തിൽ ആറാം പ്രതിയായിരുന്ന  കുനിയിൽ ഷനൂബ്, എട്ടാം പ്രതി കൊവ്വേരി പ്രമോദ്, ഒൻപതാം പ്രതി തൈക്കണ്ടി മോഹനൻ എന്നിവരെ വെറുതെ വിട്ട വിചാരണക്കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവെക്കുകയും ചെയ്തിരുന്നു 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories