Share this Article
image
കണ്ണൂരില്‍ വിശദമായ തിരഞ്ഞെടുപ്പ് അവലോകനത്തിലേക്ക് കടന്ന് UDF
UDF goes into detailed election review in Kannur

കണ്ണൂരിൽ വിശദമായ തിരഞ്ഞെടുപ്പ് അവലോകനത്തിലേക്ക് കടന്ന് യുഡിഫ് . ശക്തി കേന്ദ്രങ്ങളിലെ പോളിംഗ് കുറവ് യുഡിഎഫിനെ ബാധിക്കുമോ എന്ന കണക്കെടുപ്പാണ്  നടത്തുന്നത്. ബൂത്ത് ഏജന്റുമാരിൽ നിന്നും ലഭിച്ച കണക്കുകളാണ് പരിശോധിക്കുന്നത്.

 ലോകസഭാ തിരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം നടന്ന കണ്ണൂരിൽ വോട്ടിംഗ് ശതമാനം കുറഞ്ഞതാണ് യുഡിഎഫിന്റെ പ്രധാന ആശങ്ക. ആറു ശതമാനത്തോളം വോട്ടിംഗ് കുറഞ്ഞത്  ബാധിക്കില്ല എന്നതാണ് യുഡിഎഫിന്റെ നിലവിലുള്ള നിഗമനം .

15,000 ത്തോളം വോട്ടിനെങ്കിലും വിജയിക്കും എന്നാണ് വിലയിരുത്തൽ. എന്നാൽ തരംഗം ഉണ്ടായില്ലെങ്കിൽ കഴിഞ്ഞതവണത്തെ ലീഡ് ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് യുഡിഎഫ് കണക്കുകൾ പറയുന്നത്.

ഇരിക്കൂർ പേരാവൂർ കണ്ണൂർ അഴീക്കോട് മണ്ഡലങ്ങളിൽ ലീഡ് കിട്ടുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ . എന്നാൽ കഴിഞ്ഞ തവണ ലഭിച്ച ലീഡ് പ്രതീക്ഷിക്കുന്നുമില്ല. ഇരിക്കൂറിൽ 28000 പേരാവൂരിൽ  ഇരുപതിനായിരം കണ്ണൂരിൽ 15000 അഴീക്കോട് 10000 എന്നിങ്ങനെയെങ്കിലും ലീഡ് ഉണ്ടാകുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.

എൽഡിഎഫിന് മട്ടന്നൂരും ധർമ്മടത്തും തളിപ്പറമ്പും കൂടി അറുപതിനായിരത്തോളം വോട്ടിന്റെ ലീഡ് പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെ വന്നാലും 15,000 വോട്ടിന് എങ്കിലും വിജയിക്കുമെന്നാണ് യുഡിഎഫ് കരുതുന്നത്.

ബൂത്ത് തലത്തിലെ കണക്കുകളുടെ പരിശോധനയിലേക്ക് യുഡിഎഫ് കടന്നിട്ടുണ്ട്. പേരാവൂർ ഇരിക്കൂർ മണ്ഡലങ്ങളിലെ പോളിങ് കുറഞ്ഞതാണ് ലീഡ് കുറയും എന്ന വിലയിരുത്തലിലേക്ക് യുഡിഎഫ് എത്തിയത്. എന്നാൽ മുസ്ലിം ലീഗ് കേന്ദ്രങ്ങളിൽ പോളിംഗ് കാര്യമായി കുറഞ്ഞിട്ടില്ല.

ഇത് യുഡിഎഫിന് പ്രതീക്ഷ നൽകുന്നു. കഴിഞ്ഞ തവണത്തെപ്പോലെ രാഹുൽ തരംഗം ന്യൂനപക്ഷ വോട്ട് ഏകീകരണം എന്നിവ ചെറിയതോതിൽ എങ്കിലും നടന്നിട്ടുണ്ടാവാനുള്ള സാധ്യതയും യുഡിഎഫ് തള്ളുന്നില്ല.

അങ്ങനെ വന്നില്ലെങ്കിൽ ഫലം എതിരാകുവാനുള്ള സാധ്യതയും ഉണ്ട്. സിപിഎം ശക്തി കേന്ദ്രങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിന് സമാനമായ പോളിംഗ് നടന്നതും യുഡിഎഫിനെ ഭയപ്പെടുത്തുന്നുണ്ട്. 




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories