Share this Article
Union Budget
ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം; നാളത്തെ കൊല്ലം– എറണാകുളം മെമു റദ്ദാക്കി, 4 ട്രെയിനുകള്‍ കോട്ടയം വഴി ഓടില്ല; ഗുരുവായൂര്‍ യാത്രയെയും ബാധിക്കും
വെബ് ടീം
8 hours 46 Minutes Ago
1 min read
train

തിരുവനന്തപുരം: ഏപ്രില്‍ 26 ശനിയാഴ്ച ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ദക്ഷിണ റെയില്‍വേ. തിരുവല്ലയ്ക്കും ചങ്ങനാശേരിയ്ക്കും ഇടയില്‍ അറ്റക്കുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ക്രമീകരണം. രാത്രി 9.05ന് കൊല്ലത്തു നിന്ന് എറണാകുളത്തേക്കു പുറപ്പെടുന്ന 66310 മെമു ട്രെയിന്‍ പൂർണമായി റദ്ദാക്കി. കോട്ടയം വഴിയുള്ള ചില  ട്രെയിനുകള്‍ ആലപ്പുഴ വഴി റൂട്ട് മാറ്റി സര്‍വീസ് നടത്തും.

തിരുവനന്തപുരം നോര്‍ത്തില്‍നിന്ന് വൈകിട്ട് 6.05ന് പുറപ്പെടുന്ന 16319 ബെംഗളൂരു-ഹംസഫര്‍ എക്‌സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് വൈകിട്ട് 6.40ന് പുറപ്പെടുന്ന 16629 മലബാര്‍ എക്‌സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് രാത്രി 8.55ന് പുറപ്പെടുന്ന 16347 മംഗലാപുരം എക്സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് രാത്രി 8.30ന് പുറപ്പെടുന്ന 16343 അമൃത എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് കോട്ടയത്തിനു പകരം ആലപ്പുഴ വഴി സര്‍വീസ് നടത്തുക.ഈ 4 ട്രെയിനുകള്‍ക്കും ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടായിരിക്കും. ഏപ്രില്‍ 26ന് മധുരയില്‍നിന്ന് പുറപ്പെടുന്ന ഗുരുവായൂര്‍ എക്സ്പ്രസ് കൊല്ലം സ്റ്റേഷനില്‍ യാത്ര അവസാനിപ്പിക്കും. ഏപ്രില്‍ 27ന് രാവിലെ ഗുരുവായൂര്‍ സ്റ്റേഷനില്‍നിന്ന് പുറപ്പെടേണ്ട മധുര എക്സ്പ്രസ് കൊല്ലം സ്റ്റേഷനില്‍ നിന്നായിരിക്കും പുറപ്പെടുക.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories