തിരുവനന്തപുരം: വ്യാഴാഴ്ച നടന്ന സിപിഐ പൊതുസമ്മേളനത്തിൽ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ക്ഷണിക്കാത്തതിൽ അതൃപ്തി പരസ്യമാക്കി കുടുംബം. ആദരവ് നൽകുന്ന പരിപാടിയിൽ ക്ഷണിച്ചില്ലെന്ന് വ്യക്തമാക്കി രാജേന്ദ്രന്‍റെ മകൻ സന്ദീപ് രാജേന്ദ്രനാണ് രംഗത്തെത്തിയത്.അസൗകര്യം മൂലമാണ് പരിപാടിയിൽ പങ്കെടുക്കാത്തതെന്ന പ്രസ്താവന തെറ്റാണെന്നും ക്ഷണിക്കാത്തതിനാലാണ് പങ്കെടുക്കാത്തതെന്നും കുടുംബം വ്യക്തമാക്കി.
'ഇന്നലെ CPI സംഘടിപ്പിച്ച പരിപാടിയിലേയ്ക്ക് ഞങ്ങൾക്ക് അറിയിപ്പ് നൽകുകയോ ക്ഷണിക്കുകയോ ഉണ്ടായിട്ടില്ല. ഇന്നലെ നടന്ന പരിപാടിയുടെ അവസാനം ഞങ്ങൾക്ക് അസൗകര്യം നേരിട്ടതിനാലാണ് വരാൻ കവിയാത്തതെന്ന പ്രസ്താവന വസ്തുതയ്ക്ക് നിരക്കാത്തതാണ്. ഞങ്ങളെ പരിപാടി അറിയിക്കാതെ ഞങ്ങൾ എങ്ങനെ അസൗകര്യം പറയും? ബിനുമാഷിന്‍റെ പോസ്റ്റിൽ ഞാൻ ഏറെ വിഷമത്തോടുകൂടിയാണ് ഇക്കാര്യങ്ങൾ എഴുതി എന്നേ ഉള്ളൂ.'- സന്ദീപ് രാജേന്ദ്രൻ ഫെയ്സ് ബുക്കിൽ കുറിച്ചു.