മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുന്ന എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിയില്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ ഇന്ന് മുതല്‍ പ്രതിഷേധം തുടങ്ങും. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് സമരം. കമ്പനിയില്‍ നിന്ന് ലഭിക്കേണ്ട ശമ്പളക്കുടിശികയും ആനൂകുല്യങ്ങളും ലഭിക്കാത്തതിലാണ് പ്രതിഷേധം.
സിഐടിയു ഉൾപ്പെടെയുള്ള സംയുക്ത ട്രേഡ് യൂണിയനാണ് സത്യഗ്രഹ സമരം നടത്തുന്നത്. ഉടൻ പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് കടക്കുമെന്നാണ് തൊഴിലാളി സംഘടനകളുടെ മുന്നറിയിപ്പ്. ടൗൺഷിപ്പിനായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഇന്നലെ മുതലാണ് ആരംഭിച്ചത്.