കേരള സർവകലാശാല പൂർണ സെനറ്റ് യോഗം ഇന്ന്. സർവകലാശാല നിയമപ്രകാരം വർഷത്തിൽ മൂന്ന് യോഗങ്ങൾ നടക്കേണ്ടതിന് പകരമാണ് രണ്ട് വർഷത്തിനുശേഷം സർവകലാശാല ആസ്ഥാനത്ത് ആദ്യമായി സാധാരണ യോഗം ചേരുന്നത്. 2021-22 വർഷത്തെ സർവകലാശാല ഓഡിറ്റ് റിപ്പോർട്ട് യോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സെനറ്റ് അംഗങ്ങളുടെ ചോദ്യോത്തരവേളയും നടക്കും. സ്ഥിരം വൈസ് ചാൻസലർ ഇല്ലാത്തതു സർവകലാശാലയുടെ ദൈനംദിന പ്രവർത്തനങ്ങളെ പോലും ബാധിക്കുന്നുവെന്ന വിമർശന പശ്ചാത്തലത്തിൽ കൂടിയാണ് യോഗം ചേരുന്നത്.