സിപിഐ സമ്മേളനങ്ങളിൽ മത്സരത്തിന് വിലക്ക്.ഔദ്യോഗിക പാനലിനെതിരെ മത്സരം ഉണ്ടെങ്കിൽ സമ്മേളനം തന്നെ സസ്പെൻഡ് ചെയ്യുമെന്ന് സംസ്ഥാന നേതൃത്വത്തിന്റെ സർക്കുലർ. ജില്ലാ നേതൃയോഗങ്ങളിൽ പങ്കെടുക്കുന്ന സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്യണമെന്നും നിർദേശം. സംസ്ഥാന നേതൃത്വത്തിനെതിരായ അതൃപ്തി സമ്മേളനങ്ങളിൽ പ്രതിഫലിക്കുമെന്ന ആശങ്കയിലാണ് അസാധാരണ നടപടിയെന്നാണ് വിവരം.സി പി ഐയിൽ നിലവിൽ ലോക്കൽ സമ്മേളനങ്ങൾ ആണ് നടക്കുന്നത്. ഓഗസ്റ്റിൽ ജില്ലാ സമ്മേളനങ്ങളും, സെപ്റ്റംബറിൽ സംസ്ഥാന സമ്മേളനവും നടക്കും.