മുനമ്പം ഭൂമി വിഷയം ഇന്ന് വഖഫ് ട്രിബ്യൂണലില്‍. ഭൂമി വഖഫ് ആക്കിയതിനെതിരെ ഫറൂഖ് കോളേജ് മാനേജ്‌മെന്റ് നല്‍കിയ ഹര്‍ജിയില്‍ ഇന്ന് വാദം തുടങ്ങും. സംസ്ഥാന വഖഫ് ട്രിബ്യൂണലിന്റെ നടപടികള്‍ക്കെതിരെ രണ്ട് ഹര്‍ജികളാണ് ഫറൂഖ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍ സമര്‍പ്പിച്ചത്. മുനമ്പത്തേത്ത് വഖഫ് ഭൂമിയാണെന്നുള്ള 2019ലെ ഉത്തരവും വഖഫ് രജിസ്റ്ററില്‍ സ്ഥലം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഫറൂഖ് കോളേജ് ഹര്‍ജി നല്‍കിയത്.
കേസില്‍ കോഴിക്കോട് വഖഫ് ട്രിബ്യൂണല്‍ മുനമ്പം നിവാസികളെയും കക്ഷി ചേര്‍ത്തിരുന്നു. മുനമ്പം നിവാസികള്‍ക്ക് പറയാനുള്ളതും വഖഫ് ട്രിബ്യൂണല്‍ കേള്‍ക്കും. വഖഫ് സംരക്ഷണ സമിതി, വഖഫ് സംരക്ഷണ വേദി തുടങ്ങിയവരുടെ കക്ഷി ചേരാനുള്ള ആവശ്യം വഖഫ് ട്രൈബ്യൂണല്‍ തള്ളിയിരുന്നു. അതേസമയം കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു ഏപ്രില്‍ 15ന് മുനമ്പം സന്ദര്‍ശിക്കും. മുനമ്പത്ത് എന്‍ഡിഎ സംഘടിപ്പിക്കുന്ന പരിപാടിയിലാണ് കിരണ്‍ റിജിജു എത്തുക.