രാജ്യത്ത് ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി. ബംഗളൂരുരില്‍ രണ്ട് കുട്ടികള്‍ക്കും ഗുറാത്തില്‍ ഒരു കുട്ടിക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
കനേഡിയന്‍ പ്രധാനമന്ത്രി രാജിക്കൊരുങ്ങുന്നു
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ട്രൂഡോ ബുധനാഴ്ചക്കരം രാജിവച്ചേക്കുമെന്ന് ദി ഗ്ലോബ് ആന്റ് മെയില്‍ പത്രത്തെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ട്രൂഡോക്കെതിരെ ഭരണസഖ്യത്തില്‍ തന്നെ കലാപമുയര്‍ന്ന സാഹചര്യത്തിലാണ് രാജി.
ധനമന്ത്രി ഡോമിനിക് ലെ ബ്ലാങ്ക് പ്രധാനമന്ത്രിയാവാനാണ് സാധ്യത. ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ട്രൂഡോ ലെ ബ്ലാഹ്ഖുമായി ചര്‍ച്ച നടത്തിയതായി സൂചനയുണ്ട്. ഖലിസ്ഥാന്‍ തീവ്രവാദി തമ്മിലുള്ള ബന്ധം ഉലഞ്ഞതാണ് ട്രൂഡോക്ക് ഭരണത്തിലുണ്ടായ പ്രധാന തിരിച്ചടി.
പ്രതിപക്ഷവും ഭരണ സംഖ്യത്തിലെ ചിലപാര്‍ട്ടികളും ട്രൂഡോക്കെതിരെ രംഗത്തുവുന്നു. ഒക്ടോബറിന് മുന്‍പ് ട്രൂഡോയെ പുറത്താക്കാന്‍ നീക്കം നടക്കുന്നതിനിടെയാണ് ട്രൂഡോ രാജിക്കൊരുങ്ങുന്നത്.